കൊവിഡ് ഭേദമായവരുടെ ആന്റിബോഡി ഉപയോഗിച്ചുള്ള 'കോണ്‍വലസെന്റ് സെറ' ചികിത്സരീതി നടപ്പാക്കാന്‍ കേരളത്തിന് ഐസിഎംആറിന്റെ അനുമതി. കൊവിഡ് ഭേദമായ ആളുടെ രക്തത്തില്‍ നിന്ന് വൈറസിനെതിരായ ആന്റിബോഡി വേര്‍തിരിച്ചെടുത്ത് ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് നല്‍കുന്നതാണ് ചികിത്സാ രീതി. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം കോണ്‍വലസെന്റ് സെറ രീതി ഉപയോഗിക്കുന്നത്.